29
Mar 2023
Fri
29 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്നുവരുന്ന രാജ്യാന്തര പുസ്തകമേളയിലെ ക്രിസ്ത്യൻ സ്റ്റാളിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം. കാവിധാരികളായ 30 ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ ജയ് ശ്രീ റാം മുദ്രാവാക്യങ്ങളുമായെത്തി ആക്രമണമഴിച്ചുവിടുകയായിരുന്നു. ആക്രമികൾ സ്റ്റാൾ തകർക്കുകയും പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. നശിപ്പിക്കപ്പെട്ടവയിൽ ഭൂരിഭാഗവും ക്രൈസ്തവ ആത്മീയ, മത ഗന്ഥങ്ങളാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ദരിദ്രരായ ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനത്തിന് വിധേയമാക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അക്രമികൾ വിശുദ്ധ ബൈബിളിന്റെ പകർപ്പുകൾ കീറിക്കളഞ്ഞു. ‘സൗജന്യ ബൈബിൾ ബന്ദ് കരോ, ധരം പരിവർത്തൻ ബന്ദ് കരോ’ (ബൈബിളിന്റെ സൗജന്യ പകർപ്പുകൾ വിതരണം ചെയ്യുന്നത് നിർത്തുക, മതപരിവർത്തനം നിർത്തുക) ‘ജയ് ശ്രീറാം’ എന്നിങ്ങെയും അക്രമികൾ വിളിച്ചുപറഞ്ഞു.