|
ന്യൂഡൽഹി: ഉത്തരേന്ത്യൻ ആഘോഷമായ ഹോളി ദിനത്തിൽ പർദയിട്ട മുസ്ലിം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തെ ആഘോഷിച്ച് ട്വിറ്ററിൽ പ്രധാനന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന അക്കൗണ്ട്. ഹോളി ആഘോഷത്തിന്റെ ഭാഗമായി നിറംവാരിവിതറുന്ന ഹിന്ദു ആൾക്കൂട്ടം അതുവഴി പോവുകയായിരുന്ന മുസ്ലിം സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുന്ന വിഡിയോ ശുശാന്ത് കുമാർ റായ് എന്ന ട്വിറ്റർ അക്കൗണ്ടാണ് ആഘോഷപൂർവം പങ്കുവച്ചത്.
പർദയിട്ട് മുഖം പകുതി മൂടിയ മൂന്നു സ്ത്രീകൾ റിക്ഷയിൽ പോകുന്നതിനിടെയാണ് ഹിന്ദു ആൾക്കൂട്ടം ഇവരെ ആക്ഷേപിച്ചത്. ഇവരെയും വഹിച്ചുവരികയായിരുന്ന റിക്ഷ ഹിന്ദു ആൾക്കൂട്ടം തടഞ്ഞുനിർത്തി. ഇതോടെ അതിലൊരു സ്ത്രീ ഞങ്ങൾക്ക് നേരെ നിറംവിതറരുതെന്ന് അപേക്ഷിച്ചെങ്കിലും അത് അവഗണിച്ച് നിറം കലർത്തിയ വെള്ളം ഇവർക്ക് മേൽ അക്രമിക്കൂട്ടം ഒഴിക്കുകയായിരുന്നു. ഹാപ്പി ഹോളി എന്ന കാപ്ഷനോടെയാണ് ശുശാന്ത് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ശുശാന്ത് കുമാറിനെ ട്വിറ്ററിൽ നരേന്ദ്രമോദിക്ക് പുറമെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവരും പിന്തുടരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





