30
Mar 2023
Thu
30 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: എ.എ.പി ഭരിക്കുന്ന ഡൽഹിയിലെ മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇതേ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ നിലവിൽ തിഹാർ ജയിലിലാണുള്ളത്. ജയിലിലേക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യംചെയ്ത ശേഷം കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

സി.ബി.ഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇന്ന് ധൃതി പിടിച്ച് ഇ.ഡി സിസോദിയക്കെതിരേ മറ്റൊരു കേസെടുത്തത്. ഇതോടെ സി.ബി.ഐ കേസിൽ നാളെ ജാമ്യം കിട്ടിയാലും സിസോദിയക്ക് പുറത്തിറങ്ങാനാകില്ല.