ഡല്‍ഹി: രാജ്യത്ത് പുരുഷന്മാര്ക്കായി ദേശീയ കമ്മീഷന് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബുധനാഴ്ചയും ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹരജി എത്തിയിരിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ പോലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കണമെന്നാണ് ആവശ്യം. അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയാണ് ഏറ്റവുമൊടുവില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
|
എന്‍സിആര്‍ബി ഡാറ്റ പ്രകാരം 2021ല്‍ രാജ്യത്തുടനീളം 1,64,033 പേര് ആത്മഹത്യ ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. ഇവരില്‍ 81,063 പേര് വിവാഹിതരായ പുരുഷന്മാരും 28,680 പേര് വിവാഹിതരായ സ്ത്രീകളുമാണ്. 2021ല്‍ 33.2 ശതമാനം പുരുഷന്മാര് കുടുംബപ്രശ്നങ്ങള്‍ കാരണവും 4.8 ശതമാനം പേര് വിവാഹ സംബന്ധമായ കാരണങ്ങളാലും ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാ കേസുകള്‍ നിയമ കമ്മീഷന് പഠിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ ഗാര്‍ഹിക പീഡനത്തിന് ഇരയായ പുരുഷന്മാരുടെ പരാതികളില്‍ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കണം. കൂടാതെ ഇവരുടെ പരാതികളില്‍ കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





