ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു.മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടും. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സേലം ജില്ലയിലെ ഇടപ്പാടിയില്‍ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോയ ഒമ്പതംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാമക്കല്‍ ഭാഗത്തു നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് തടികയറ്റിവന്ന ലോറിയുമായി കാര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലിസ് നിഗമനം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





