റാബത്ത്: ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയുടെ വീര്യം ലോകകപ്പ് അവസാനിച്ചെങ്കിലും ചോർന്നില്ല. ലോകകപ്പിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീൽ, മൊറോക്കോയുടെ കരുത്തിനു മുൻപിൽ തോറ്റുമടങ്ങി. സൗഹൃദ മത്സരത്തിൽ ലോകകപ്പിലെ തകർപ്പൻ പ്രകടനം മൊറോക്കോ ആവർത്തിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തോൽവി. ഇതോടെ അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെതിരെ മൊറോക്കോ ആദ്യ വിജയം കുറിച്ചു.
|
29ാം മിനിട്ടിൽ ബൗഫലിലൂടെയാണ് മൊറോക്കോ മുന്നിലെത്തിയത്. 67ാം മിനിട്ടിൽ കാസെമിറോ ബ്രസീലിന്റെ സമനില ഗോൾ നേടി. എന്നാൽ 79ാം മിനിട്ടിൽ അബ്ദുൽഹാമിദ് സാബിരിയുടെ ഗോളിലൂടെ മൊറോക്കോ ജയമുറപ്പിച്ചു.
യുവതാരങ്ങൾക്ക് അവസരം നൽകിയാണ് ബ്രസീൽ ഇറങ്ങിയത്. റോണി, ആന്ദ്രേ സാന്റോസ് എന്നിവർ ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. എന്നാൽ വിനീഷ്യസ് ജൂനിയർ, റോഡ്രിഗ്രോ എന്നിവരടക്കമുള്ള മുൻനിരതാരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സ്വന്തം തട്ടകത്തിൽ മൊറോക്കോ മുൻ ചാംപ്യൻമാരെ കീഴടക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗൽ, സ്‌പെയിൻ അടക്കമുള്ള വമ്പൻമാരെ പരാജയപ്പെടുത്തിയ മൊറോക്കൊ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. ക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെടുകയായിരുന്നു.


