22
Apr 2023
Mon
22 Apr 2023 Mon

മസ്‌ക്കത്ത്: വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഒമാന്‍. ഒമാന്‍ ജനതയുടെ സംസ്‌കാരത്തെ മാനിക്കണമെന്നും ഇറുകിപ്പിടിച്ചതും ശരീരം കാണുന്ന രീതിയിലുള്ള സുതാര്യമായ വസ്ത്രങ്ങളും ധരിക്കുന്നത് ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷോപ്പിങ് മാളുകളിലും പൊതു ഇടങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലും ഇത്തരത്തില്‍ വസ്ത്രംധരിച്ചെത്തുന്നതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അധികൃതര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തോള്‍ മുതല്‍ മുട്ടുവരെ മറയുന്ന വസ്ത്രം ധരിച്ചിരിക്കണമെന്ന് മസ്‌കത്ത് ഗവര്‍ണറേറ്റിലെ മുനിസിപല്‍ കൗണ്‍സില്‍ അംഗം അമീര്‍ സലിം അല്‍ ഹസനി വ്യക്തമാക്കി.

ഒമാന്‍ സംസ്‌കാരവും വ്യക്തിത്വവും പ്രതിഫലിക്കാത്ത പൊതുവിടങ്ങളിലുള്ള മാന്യമല്ലാത്ത വസ്ത്രധാരണം ആരുടെയും വ്യക്തി സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവിടങ്ങളില്‍ മാന്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കെതിരേ ഒമാന്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് ഒന്നുമുതല്‍ മൂന്നുമാസം വരെ തടവും 100 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴയും ലഭിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക