22
Apr 2023
Sat
22 Apr 2023 Sat

റിയാദ്: വിമാനം വൈകിയാല്‍ എയര്‍ലൈന്‍ കമ്പനി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍(ഗാക്ക). നിശ്ചയിച്ച സമയത്തില്‍ നിന്നും വൈകി പുറപ്പെടുന്ന വിമാന കമ്പനികളോട് ആദ്യ മണിക്കൂറുകളില്‍ തന്നെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാര ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ഗാക്ക വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടേക്ക് ഓഫ് നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാല്‍ പാനീയങ്ങളും റഫ്രഷ്മെന്റുകളും യാത്രക്കാര്‍ക്ക് വിമാന കമ്പനി അധികൃതരോട് ആവശ്യപ്പെടാമെന്ന് ഗാക്ക അറിയിച്ചു.

മൂന്നു മണിക്കൂര്‍ വൈകിയാല്‍ സമയത്തിനനുയോജ്യമായ ഭക്ഷണമോ പണമോ ആവശ്യപ്പെടാം. ടേക്ക് ഓഫ് ആറു മണിക്കൂറോ അതിലധികമോ വൈകിയാല്‍ ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും എയര്‍പോട്ടിലേക്കുമുള്ള യാത്രാ ചെലവും വിമാനക്കമ്പനികളോട് ആവശ്യപ്പെടാമെന്നും ഗാക്ക വ്യക്തമാക്കി. ഇത് അംഗീകരിക്കാത്ത വിമാന കമ്പനികള്‍ക്കെതിരേ ഗാക്കയെ സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.