12
Apr 2023
Wed
12 Apr 2023 Wed

പൊന്നാനി: കഴിഞ്ഞ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്‌കാര സാംസ്‌കാരിക വേദി നടത്തിയ ലേഖന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ഏപ്രില്‍ 30ന് പൊന്നാനി ഇടശ്ശേരി സ്മാരക മന്ദിരത്തില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് വിതരണം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാം സമ്മാനം 10,000 രൂപ രാജലക്ഷ്മി മഠത്തിലിനും (ആലപ്പുഴ) രണ്ടാം സമ്മാനമായ 5000 രൂപ വസ്‌വില്‍ മുജീബ് കോഴിക്കോടിനും മൂന്നാം സമ്മാനമായ 3000 രൂപ പ്രവീണ കെ വാസുദേവനുമാണ് (മലപ്പുറം) ലഭിച്ചത്.

1000രൂപയുടെ പ്രോത്സാഹന സമ്മാനങ്ങള്‍ നിബിന്‍ കള്ളിക്കാട് (തിരുവനന്തപുരം), അനിത ശ്രീനിലയം (തൃശൂര്‍), നജീബ് കാഞ്ഞിരോട് (കണ്ണൂര്‍) എന്നിവര്‍ക്കുമാണ്. സാംസ്‌കാരയുടെ ഒന്നാം വര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ സാഹിത്യ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക