22
Apr 2023
Fri
22 Apr 2023 Fri

റിയാദ്: നാട്ടിലേക്ക് മടങ്ങേണ്ട ദിവസം മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തോപ്പുംപടി കല്ലിങ്ങല്‍ വീട്ടില്‍ പോള്‍സണ്‍ (56) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മന്‍ഫുഅയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന് രാവിലെ 11 മണിക്ക് നാട്ടിലേയ്ക്ക് തിരിക്കാന്‍ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് എടുത്തിരുന്നു. മുറിയിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

26 വര്‍ഷമായി റിയാദിലുള്ള പോള്‍സണ്‍ മൂസ നാഇയയിലെ പ്രിന്റിംഗ് പ്രസിലാണ് ജോലി ചെയ്ത് വന്നിരുന്നത്. കടുത്ത പ്രമേഹ രോഗിയായ പോള്‍സണ്‍ അവധിയ്ക്ക് ശേഷം 10 ദിവസം മുന്‍പാണ് നാട്ടില്‍ നിന്നും സൗദിയിലെത്തിയത്. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി വീണ്ടും നാട്ടിലേയ്ക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: റൂബി. മക്കള്‍: അയോണ, അലന.

മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബാബുജി കടക്കലിന്റെ നേതൃത്വത്തില്‍ നവോദയ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക