ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പാര്‍ട്ടിയുടെ മുന്‍ എം.പിയായ നടന് സുരേഷ് ഗോപിയെയും രംഗത്തിറക്കി ബി.ജെ.പി. ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്. മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയില്‍ സുരേഷ് ഗോപി പങ്കെടുക്കും.തിങ്കളാഴ്ച വൈകീട്ട് നാലിന് മല്ലസാന്ദ്ര സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന വാഹനപ്രചാരണ ജാഥ വൈകീട്ട് ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി മൈതാനത്ത് അവസാനിക്കും. തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





