14
May 2023
Thu
14 May 2023 Thu

നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേദിവസം ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. കാണക്കാരി ചെമ്മാത്ത് മാത്യു സെബാസ്റ്റ്യന്‍ (52) ആണ് മരിച്ചത്. ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു മാത്യു സെബാസ്റ്റ്യന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെയായിരുന്നു ആപകടം. മാത്യു സെബാസ്റ്റ്യന്‍ സഞ്ചരിച്ചിരുന്ന വാന്‍ പാറക്കെട്ടില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം വ്യാഴം ഉച്ചകഴിഞ്ഞ് 2.30നു പട്ടിത്താനം സെന്റ് ബോനിഫെസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.