ഗുവാഹതി: കോളജ് വിദ്യാർഥിനിയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ 72 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. വിദ്യാർഥിനിയുമായുള്ള സെക്‌സ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ അസമിലെ ജോർഹട്ട് ജില്ലയിലെ വയോധികനാണ് അപമാനഭാരത്താൽ ജീവനൊടുക്കിയത്.
|
ദർശന ഭരാലി എന്ന പെൺകുട്ടിയാണ് വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയത്. പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികൻ അറിയാതെ പെൺകുട്ടി വിഡിയോ പകർത്തുകയും പിന്നീട് പോൺ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു.
ജാർഹട്ടിലെ ആളുകൾക്കിടയിൽ വീഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അസം പോലിസ് പറഞ്ഞു. പ്രതി ദർശനയ്‌ക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. മുൻപും ദർശന പുരുഷന്മാരുടെ നഗ്ന വീഡിയോ വെബ്‌സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ദർശനയെയും മറ്റ് രണ്ട് വിദ്യാർഥികളെയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





