23
May 2023
Sun
23 May 2023 Sun

ജിദ്ദ: താനൂർ തൂവൽ തീരത്ത് പൂരപുഴയിൽ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് വേണ്ടി പ്രാർഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു. ജിദ്ദ പരപ്പനങ്ങാടി മുസ്ലിം അസോസിയേഷൻ (ജെപ്മാസ്) ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് അലി മുസ്ലിയാർ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർഥനയ്ക്ക് നേതൃത്വം നൽകി. നിലവിലുള്ള പൊതു നിലപാടുകളും ഉദ്യോഗസ്ഥരുടെ അഴിമതിയും നമ്മുടെ നാടിന്റെ നിയമ വിവസ്ഥയെ തകിടം മറിക്കുന്നു. ഇത് മനുഷ്യ ജീവനെടുക്കുന്ന മഹാ ദുരന്തത്തിന് കാരണമാകുന്നു എന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ യോഗം ഉൽഘാടനം ചെയ്തു. അബൂബക്കർ അരിബ്ര, കെ സി അബ്ദുറഹ്മാൻ, നാസർ വെളിയംകോട്, കബീർ കൊണ്ടോട്ടി, റഷീദ് കൊല്ലം, എ എം അബ്ദുള്ളകുട്ടി, ഷരീഫ് അറക്കൽ, ജലീൽ കണ്ണമംഗലം, ഹിഫ്‌സുറഹ്മാൻ, ജാഫറലി പാലക്കോട്, സീതി കൊളക്കാടൻ, വിജേഷ് ചന്ദ്രു, അബ്ദുൽകാദർ ആലുവ, സിനി അബ്ദുൽകാദർ, യൂസുഫ് കോട്ട, ഗഫൂർ ചാലിൽ, നാസർ കോഴിതൊടി, ബാദുഷ, മുഹമ്മദലി മാസ്റ്റർ, സുഹൈൽ സാഹിബ് എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

ജെപ്മാസ് പ്രസിഡന്റ് ജലീൽ പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് പുളിക്കളകത്ത് സ്വാഗതവും കോഓഡിനേറ്റർ ഷൗക്കത്ത് കൊടപ്പാളി നന്ദിയും പറഞ്ഞു. യൂനസ് എൻ കെ, മുനീർ നഹ (കൺവീനർ), ഷെമീം ചെട്ടിപ്പടി, ബഷീർ മണ്ടോടി, അഷ്‌റഫ് എൻ കെ, നാസർ പി വി, തൽഹത്ത്, നിയാസ് മാനു എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി