30
May 2023
Mon
30 May 2023 Mon

കോട്ടയം: കോട്ടയം പാമ്പാടിയിൽ പൊലീസുകാരന് നേരെ ആക്രമണം. പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കിനാണ് പരിക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാം ആണ് ആക്രമിച്ചത്. ഇയാൾ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രതിക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിബിന്റെ മൂക്കിനും നെറ്റിക്കും തലയ്ക്കുമാണ് പരിക്കേറ്റത്. കണ്ണിന് തൊട്ടുമുകളിലായി നാല് തുന്നിക്കെട്ടലുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ഭർത്താവ് അകാരണമായി മർദിക്കുന്നുവെന്ന് കാണിച്ച് സാമിന്റെ ഭാര്യ പാമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്താനായി ഇന്നലെ രാത്രി 10.30ന് പാമ്പാടി എട്ടാംമൈലിലെ വീട്ടിൽ ജിബിൻ ഉൾപ്പെടെയുള്ള പൊലീസ് സംഘമെത്തി.

സാം ഈ സമയത്ത് ഭാര്യയെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൊലീസ് കതക് തുറക്കാൻ ശ്രമിച്ചതോടെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു. ആയുധങ്ങൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്നും സൂചനയുണ്ട്. പരിക്കേറ്റ ജിബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.