30
May 2023
Mon
30 May 2023 Mon

അയല്‍വാസികളുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയതില്‍ പ്രതിഷേധിച്ച് യുവതി പെട്രോളൊഴിച്ചു തീക്കൊളുത്തി. യുവതി പെട്രോളൊഴിച്ചു തീക്കൊളുത്തുന്ന ദൃശ്യം സഹോദരന്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ട്. സമീപ വീട്ടിലെ സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സരോജ് യാദവാണ് തീക്കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. അയല്‍വാസികളുടെ സ്വാധീനത്തെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇതേത്തുടര്‍ന്നാണ് അയല്‍വാസികളുടെ പ്രതികാരനടപടിയില്‍ പ്രതിഷേധിച്ച് യുവതി പെട്രോളൊഴിച്ചു തീക്കൊളുത്തിയത്.

ദേഹത്ത് പെട്രോളൊഴിച്ച ശേഷം ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തുമ്പില്‍ ലൈറ്റര്‍ പിടിക്കുന്നതോടെ തീ ആളിപ്പടരുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.