02
May 2023
Mon
02 May 2023 Mon

ഷാര്‍ജ: താമസകേന്ദ്രത്തില്‍ കഞ്ചാവ് വളര്‍ത്തിയ ഏഷ്യക്കാര്‍ ഷാര്‍ജയില്‍ പിടിയില്‍. അപാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയാണ് ഷാര്‍ജ പൊലീസ് ഏഷ്യക്കാരായ പ്രവാസികളെ പിടികൂടിയത്. കഞ്ചാവ് വിളയിച്ച് ഇതു മറ്റുള്ളവര്‍ക്ക് കൂടി നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപാര്‍ട്ട്‌മെന്റിലെ എസി യൂനിറ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് മറ്റൊരു താമസക്കാരന്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നത് കണ്ടത്. അദ്ദേഹം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആറു ചെടികളാണ് ഇവിടെ വളര്‍ത്തിയിരുന്നത്.

മയക്കുമരുന്ന് ഉല്‍പാദിപ്പിക്കുന്ന ചെടികള്‍ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.അതേസമയം ഏത് രാജ്യക്കാരാണ് പിടിയിലായവരെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.