13
May 2023
Fri
13 May 2023 Fri

മുംബൈ: 2,000 ന്റെ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു. നോട്ട് ഇനി ഇറക്കില്ലെന്നും നിലവില്‍ കൈയിലുള്ളത് വിപണിയില്‍ ഉപയോഗിക്കുന്നതിന് നിയമ തടസ്സമില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധിച്ചതിനെത്തുടര്‍ന്നാണ് 2000 ന്റെ നോട്ട് ഇറക്കിയത്. 2000 ന്റെ നോട്ട് പിന്‍വലിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ ശരിവച്ച് ഇന്ന്‌ വൈകീട്ടോടെ ആര്‍ബിഐ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.