14
Jun 2023
Thu
14 Jun 2023 Thu

സലാല: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ മരിച്ചു. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീർഘനാളായി സലാല ചൗക്കിൽ വാച്ച്‌ റിപ്പയർ കട നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജു. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്കു കൊണ്ടുപോവും.