22
Jun 2023
Wed
22 Jun 2023 Wed

വാഹനപ്രേമികള്‍ കാത്തിരുന്ന മാരുതിയുടെ എസ് യുവി ആയ ജിംനിയുടെ വില നിശ്ചയിച്ചു. ബേസ് മോഡലിന് 12.74 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ്‌ഷോറൂം വില. ടോപ് എന്‍ഡായ ജിംനി ആല്‍ഫ എടി(ഡ്യുവല്‍ ടോണ്‍)വാഹനത്തിന് 15.05 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിക്കുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെറ്റ എംറ്റി(12.74 ലക്ഷം), സെറ്റ എടി(13.94 ലക്ഷം), ആല്‍ഫ എംറ്റി(13.69 ലക്ഷം), ആല്‍ഫ എറ്റി(14.89 ലക്ഷം), ഡ്യുവല്‍ ടോണ്‍ വേരിയന്റുകളായ ആല്‍ഫ എംറ്റി(13.85 ലക്ഷം), ആല്‍ഫ എറ്റി(15.05 ലക്ഷം)എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ എക്‌സ് ഷോറൂം വില. ഈ വര്‍ഷം ജനുവരിയിലാണ് ഓട്ടോ എക്‌സ്‌പോയില്‍ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

അഞ്ചു ഡോറുകളോടെ കൂടിയ ജിംനി വികസിപ്പിക്കുന്നതിനായി മാരുതി 960 കോടി രൂപയാണ് നിക്ഷേപിച്ചത്. 199 രാജ്യങ്ങളിലായി 32 ലക്ഷം ജിംനികളാണ് മാരുതി ഇതിനകം വിറ്റഴിച്ചത്.