സലാല: കോഴിക്കോട് സ്വദേശി ഹ്യദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ മരിച്ചു. നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്ദുല്‍ ജമാല്‍(52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
|
അഞ്ച് മാസം മുമ്പാണ് അബ്ദുല്‍ ജമാല്‍ സലാലയിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് അല്‍ മഷൂറിന് സമീപം ഹോട്ടല്‍ തുടങ്ങാനിരിക്കെയാണ് മരണം. ഭാര്യ: ഷൈമ. മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ. മൃതദേഹം സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


