16
Jun 2023
Sat
16 Jun 2023 Sat

ബെംഗളൂരു: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചതോടെ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി ഉടന്‍ കേരളത്തിലെത്തും. മഅദനി തിങ്കളാഴ്ചയാണ് കേരളത്തിലെത്തുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റില്‍ എറണാകുളത്തെത്തും. മഅ്ദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന. അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ബെംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നല്‍കണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. 12 പൊലീസുകാരാണ് സുരക്ഷയ്ക്കായി ഒപ്പമുണ്ടാവുക.

ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 20 പൊലീസുകാരുടെ ചെലവ് കൂടി എടുക്കുമ്പോള്‍ 1 കോടിയോളം രൂപയായിരുന്നു മഅദനിക്ക് നാട്ടിലെത്തുന്നതിന് ചെലവിടേണ്ടി വരുമായിരുന്നത്. ഇതേത്തുടര്‍ന്ന് മഅദനി ഇത്രയും തുക മുടക്കി നാട്ടിലേക്ക് പോവുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതാണ് ഇപ്പോള്‍ മഅദനിയുടെ യാത്രയ്ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്താന്‍ കാരണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക