21
Jun 2023
Sat
21 Jun 2023 Sat

കോഴിക്കോട്: മസ്തിഷ്‌കാഘാതം അഥവാ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് പൂർണമായും തിരികെയെത്തിയവർ ഒത്തുചേർന്നു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ പക്ഷാഘാതത്തിന് ചികിത്സ തേടി അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സിച്ച ഡോക്ടർമാരുടെയും സംഗമം ‘ഹോപ്’ പ്രത്യാശയുടെ സംഗമമായി.’ പ്രതീക്ഷ കൈവിടരുത്, പക്ഷാഘാതത്തിനു ശേഷം നിങ്ങൾക്കും സാധാരണ ജീവിതം സാധ്യമാണ്’എന്ന സന്ദേശമാണ് സംഗമം നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പക്ഷാഘാതം ബാധിച്ചപ്പോഴുണ്ടായതും പിന്നീട് എങ്ങനെയാണ് അതിനോടു പൊരുതി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നുമുള്ള അനുഭവങ്ങൾ പലരും സംഗമത്തിൽ പങ്കുവച്ചു. പക്ഷാഘാതം സംഭവിച്ചാൽ തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കിൽ, അതോടൊപ്പം തന്നെ ചികിത്സയ്ക്ക് ശേഷമുള്ള പുനരധിവാസ കാര്യങ്ങൾ കൂടി മികച്ച രീതിയിൽ നടപ്പാക്കാനായാൽ പൂർണമായും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്നതിന്റെ അനുഭവസാക്ഷ്യമായിരുന്നു സംഗമം.

സംഗമത്തിന്റെ ഭാഗമായി പക്ഷാഘാതം കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് പ്രശസ്ത കാർഡിയാക് സർജൻ ഡോ. മുരളി വെട്ടത്ത് നേതൃത്വം നൽകി. ഏറ്റവും മികച്ച ആരോഗ്യവിദഗ്ധരിലൂടെയും അത്യാധുനികമായ സാങ്കേതിക സൗകര്യങ്ങളിലൂടെയും രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സാനുഭവം പ്രദാനം ചെയ്യുകയാണ് മേയ്ത്ര ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ സന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാതത്തിന് ചികിത്സ തേടിയവർക്ക് കാര്യമായ പിന്തുണ നൽകാൻ സ്‌ട്രോക്ക് കെയർ സെന്ററിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മസ്തിഷ്‌കാഘാതം എന്നത് പ്രത്യേകമായി കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണെന്നും രോഗിയെ കൊണ്ടു വന്ന് എത്രയും പെട്ടെന്ന് തന്നെ മസ്തിഷ്‌കത്തിലേക്കുള്ള ബ്ലോക്ക് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയാണ് പ്രധാനം. അപകടനില തരണം ചെയ്ത ശേഷം രോഗിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതും അതു പോലെ പ്രധാനമാണ്. പക്ഷാഘാതം കൈകാര്യം ചെയ്യാൻ മാത്രമായി മേയ്ത്ര ഹോസ്പിറ്റൽ ഒരുക്കിയ സ്‌ട്രോക്ക് കെയർ സെന്ററിന്റെ സേവനങ്ങളുടെ വിജയം കൂടിയാണ് ഇത്രയേറെ പേർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയുന്നതെന്ന് ന്യൂറോസയൻസസ് സെന്ററിലെ സീനിയർ കൺസൽട്ടന്റ്- സ്‌ട്രോക്ക് ആന്റ് ഇന്റർവെൻഷണൽ ന്യൂറോളജി – ഡോ. ദീപ് പി പിള്ള പറഞ്ഞു. മലബാർ മേഖലയിലെ ഏറ്റവും നൂതനവും സമഗ്രവുമായ പക്ഷാഘാത ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമെന്ന നിലയിൽ മേയ്ത്ര എപ്പോഴും സമ്പൂർണ്ണ ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൽട്ടന്റുമായ ഡോ. ജിജോ വി ചെറിയാൻ പറഞ്ഞു.

സ്‌ട്രോക്ക് കെയർ സെന്റർ

രക്തം കട്ടപിടിച്ചതു നീക്കം ചെയ്യുന്നതിനാവശ്യമായ ഐവി ത്രോംബോലൈസിസ്, മെക്കാനിക്കൽ ത്രോംബക്ടമി തുടങ്ങി ലോകോത്തര സാങ്കേതിക സംവിധാനങ്ങൾ മേയ്ത്ര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ന്യൂറോസയൻസസിന്റെ ഭാഗമായ സ്‌ട്രോക്ക് കെയർ സെന്ററിൽ ലഭ്യമാണ്. നൂതന റേഡിയോളജി പ്രോട്ടോക്കോളുകൾ- റാപിഡ്-എഐ- പോലുള്ളവ മലബാർ മേഖലയിൽ മേയ്ത്രയിൽ മാത്രം ലഭ്യമായ സംവിധാനങ്ങളാണ്. ന്യൂറോളജിസ്റ്റുകളുടെയും സ്‌ട്രോക്ക് സ്‌പെഷ്യലിസ്റ്റുകളുടെയും സേവനം സദാസമയവും ലഭ്യമാണ്. ഡോ. സച്ചിൻ സുരേഷ് ബാബു, ഡോ. കൃഷ്ണദാസ് എൻ സി, ഡോ. പൂർണിമ നാരായണൻ എന്നിവരടങ്ങുന്ന ന്യൂറോളജി ടീമിന് പ്രഗത്ഭ സ്‌ട്രോക്ക് സ്‌പെഷ്യലിസ്റ്റ് ആയ ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ഡോ. ദീപ് പി പിള്ളയാണ് നേതൃത്വം നൽകുന്നത്.

‘ടിഎഎച്ച്പി ആസ്‌ത്രേലിയ’യുമായി സഹകരിച്ച് ‘രോഗീകേന്ദ്രിത സേവനങ്ങൾക്ക്’ പ്രാമുഖ്യം നൽകുന്ന ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യനിർമാണം നിർവഹിച്ചിരിക്കുന്നത് കെഇഎഫ് ഹോൾഡിംഗ്‌സിന്റെ ഓഫ്‌സൈറ്റ് നിർമാണ സൗകര്യങ്ങൾ ഉപയോഗിച്ച്, ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഫിസിഷ്യൻമാരുടെ മാർഗ്ഗനിർദ്ദേശപ്രകാരമുള്ള ‘കെയർ-പാത്ത്’ മാതൃകയിലാണ്. കടലാസു രഹിത സംവിധാനം, യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റം, ക്ലിനിക്കൽ പാത്-വേ സംവിധാനം എന്നിവ മേയ്ത്രയുടെ പ്രത്യേകതയാണ്.

ഹാർട്ട’് ആന്റ് വാസ്‌കുലർ കെയർ, ന്യൂറോസയൻസസ്, ഗാസ്‌ട്രോ സയൻസസ്, ബോൺ-ജോയിന്റ് ആന്റ് സ്‌പൈൻ, ‘ബ്ലഡ് ഡിസീസസ്-ബോൺ മാരോ ട്രാൻസ്പ്ലാന്റ് ആന്റ് കാൻസർ ഇമ്യൂണോതെറാപ്പി, നെഫ്രോ യൂറോ സയൻസസ്, കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ, ഒബ്‌സ്‌ട്രെറ്റിക്‌സ് ആന്റ് ഗൈനക്കോളജി തുടങ്ങിയ സെന്റർ ഓഫ് എക്‌സലൻസുകൾ വഴി ഓരോ രോഗിക്കും ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സ മേയ്ത്ര ഉറപ്പുവരുത്തുന്നു.

​അതിനൂതന സംവിധാനങ്ങളുള്ള 7 ഓപറേഷൻ തിയറ്ററുകൾ, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങൾ, 3-ടെസ്‌ല എംആർഐ മെഷിൻ, 128-സ്ലൈസ് സിടി, ടെലി-ഐസിയുകൾ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയിൽ കൂടുതൽ മുന്നേറുന്നത്.