20
Jun 2023
Wed
20 Jun 2023 Wed

ദോഹ: ദോഹയിൽ നിന്നു ബഹ്റയ്നിലേക്കു പോവുന്നതിനിടെ സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മേൽമുറി കടമ്പോത്ത്പാടത്ത് അർജുൻ മനോജ് കുമാർ (34), കോട്ടയം മണ്ണക്കനാട് പാലത്താനത്ത് എബി അ​ഗസ്റ്റിൻ(41)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സൗദിയിലെ ഹഫൂഫിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ അപകടത്തിൽപെട്ടത്. അർജുൻ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഹഫൂഫിലെ അൽ മന ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ബുധൻ രാവിലെ എബിയും മരിച്ചത്.

ലാൻഡ്ക്രൂയിസ്‌ കാറിൽ പിൻസീറ്റിലിരുന്ന അർജുനും എബിയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. മുന്നിൽ ഇരിക്കുകയായിരുന്ന രണ്ടുപേർക്കും കാര്യമായ പരിക്കുകളില്ല. കാർ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ പിൻസീറ്റിലിരിക്കുകയായിരുന്ന എബിയും അർജുനും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക