അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ കനത്ത മഴയിൽ മതിലിഞ്ഞ് വീണ് അഞ്ചുകുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.
|
അപകടത്തിൽ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിരിറാം ദാമോർ (5), അഭിഷേക് ഭൂരിയ (4), ഗുൻഗുൻ ഭൂരിയ (2), മുസ്‌കൻ ഭൂരിയ (5) എന്നിവരാണ് മരിച്ചത്.
ഗുജറാത്ത് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന മധ്യപ്രദേശിൽ നിന്നുള്ള കുടുംബത്തിലെ മക്കളാണ് അപകടത്തിൽപെട്ടത്. കുടുംബം ഫക്ടറിയുടെ സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





