23
Jul 2023
Sun
23 Jul 2023 Sun

സലാല: ഖത്തറിൽ നിന്ന് പെരുന്നാളാഘോഷിക്കാൻ ഒമാനിലെത്തിയ മാഹി സ്വദേശി മസ്കത്തിൽ കാർ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരിക്ക്. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്‌ലഹ് ( 39) ആണ്‌ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിൽ അലി ബിൻ അലി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്‌ബാഹ് (38) സലാല സുൽ‌ത്താൻ ഖാബൂസ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്‌.

ശനിയാഴ്ച രാത്രി സലാലയിൽ നിന്ന് തിരിച്ചു പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തുംറൈത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ കിറ്റ്പിറ്റിനടുത്ത് ഒട്ടകത്തെ ഇടിക്കുകയായിരുന്നു.

മസ്‌കത്തിലുള്ള സഹോദരൻ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ്‌ ഇവർ സലാലയിലെത്തിയത്. മുഹമ്മദ് അഫ്‌താഹും എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും രക്ഷപ്പെട്ടു. സുൽ‌ത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾ പൂർ‌ത്തീകരിച്ച് നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക