01
Jul 2023
Sat
01 Jul 2023 Sat

മതചടങ്ങിൽ നൽകിയ പ്രസാദം കഴിച്ച എൺപതിലേറെ പേരെ അസുഖത്തെ തുടർന്ന് ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരുടെ നില ​ഗുരുതരമാണ്. അസമിലെ ദേമാജി ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് സംശയിക്കുന്നതെന്ന് ദേമാജി മെഡിക്കൽ ഓഫിസർ അറിയിച്ചു.