30
Jul 2023
Mon
30 Jul 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്കു പോവുകയായിരുന്നു വന്ദേഭാരതിന്റെ സി14 കോച്ചിനാണു തീപിടിച്ചത്. 36 യാത്രക്കാരാണ് ഈ സമയം കോച്ചില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയാണു സംഭവം നടന്നത്. ബിന റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് കുര്‍വായ് കെതോരയില്‍ വച്ചാണു ട്രെയിനില്‍ തീപിടുത്തമുണ്ടായത്. ട്രെയിനില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോച്ചിന്റെ ബാറ്ററി ബോക്‌സിലാണു തീപിടിച്ചതെന്നു യാത്രക്കാരനായ ഒരാള്‍ പറഞ്ഞു.