09
Jul 2023
Tue
09 Jul 2023 Tue

മുറിവേറ്റ് ചോരയൊലിപ്പിച്ചു കിടക്കുന്നയാളുടെ ദേഹത്ത് മൂത്രമൊഴിച്ചും തലയില്‍ ചവിട്ടിയും യുവാക്കളുടെ ക്രൂരത. ഇതുസംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ ആദിത്യ എന്ന മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലാണ് സംഭവം. പ്രതിയെ പിടികൂടിയ പൊലീസ് സംഭവം നടന്നത് മൂന്നോ നാലോ മാസം മുമ്പാണെന്ന് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്രമി സംഘത്തില്‍ പെട്ട മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങൡ പ്രചരിച്ചത്. മൂത്രം മുഖത്ത് വീണതോടെ തറയില്‍ കിടക്കുന്ന യുവാവ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും കൈകൂപ്പ് യാചിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ അക്രമിസംഘം ഇതവഗണിക്കുകയും മുഖത്തടക്കം ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആക്രമണം സംഭവിച്ച് ആഗ്രയിലെ ഒരു പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടില്ലെന്നു സിറ്റി ഡിസിപി സൂരജ് കുമാര്‍ റായി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക