ഓച്ചിറ:കേരളത്തെ മുഴുവൻ അപമാനഭാരത്താൽ തല കുനിപ്പിച്ച് കൊണ്ടിരിക്കുന്ന ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങളുടെ പിന്നിൽ പ്രധാന വില്ലൻ ലഹരി പദാർഥമാണന്ന കാര്യം വ്യക്തമായിരിക്കെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ മദ്യം പോഷകാഹാരമാണന്ന് പറയുന്നതും പ്രചരിപ്പിക്കുന്നതും വലിയ ദുരന്തമാണന്നും ഇത്തരം ഭാഷ്യങ്ങളിൽ നിന്നും എല്ലാവരും പിൻമാറണമെന്നും ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്താദ് അബ്ദുശ്ശകൂർ ഖാസിമി ആവശ്യപ്പെട്ടു. ഓച്ചിറ ദാറുൽ ഉലൂമിൽ കൂടിയ ജില്ലാ കൗൺസിൽ മീറ്റിങ്ങിൽ വർക്കിംഗ് പ്രസിഡന്റ് ഖൈസ് ഖാസിമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുഫ്‌യാൻ ഹസനി, ഷറഫുദ്ദീൻ അസ് ലമി, മുഫ്തി താരീഖ് ഖാസിമി, അബ്ദുൽ സലാം മൗലവി, നൂഹ് മൗലവി നാസറുദ്ദീൻ മന്നാനി, നജീം, അബദുൽ റഷീദ് മൗലവി, സാദിഖ്, ഇൽയാസ് ഹാദി എന്നിവർ സംസാരിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





