17
Aug 2023
Wed
17 Aug 2023 Wed

രക്ഷാബന്ധന്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ എം.പിമാരോട് ആവശ്യപ്പെട്ട് നരേന്ദ്രമോദി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ വേളയില്‍ മുസ്ലിം സ്ത്രീകളെ സമീപിക്കാന്‍ എന്‍.ഡി.എ എം.പിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്വലാഖ് നിരോധിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനം മുസ്ലിം സ്ത്രീകളിലെ സുരക്ഷിതത്വബോധം വര്‍ദ്ധിപ്പിച്ചുവെന്നും രക്ഷാബന്ധന്‍ വേളയില്‍ മുസ്ലിം സ്ത്രീകളെ കണ്ട് അവരെയും പങ്കാളികളാക്കാന്‍ ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.ഡി.എ എം.പിമാരുടെ യോഗത്തിലാണ് മോദി ഇങ്ങനെ ആവശ്യപ്പെട്ടത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദി ഊന്നിപ്പറഞ്ഞുവെന്നും മുത്വലാഖ് നിരോധിക്കാനുള്ള തീരുമാനം മുസ്ലിം സമുദായത്തിനിടയില്‍ മാറ്റം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചതായും യോഗത്തില്‍ പങ്കെടുത്ത എം.പിമാര്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യ എന്ന പേരില്‍ തങ്ങളുടെ സേനയില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അവരെ ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും യോഗത്തില്‍ മോദി പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക