30
Aug 2023
Fri
30 Aug 2023 Fri

മോദി വിമര്‍ശനം: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം; അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നേരിടുന്ന അപകീര്‍ത്തിക്കേസിലെ കീഴ്‌ക്കോടതി വിധി ചോദ്യംചെയ്തുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസ് പരിഗണിക്കുന്നത്. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയില്‍ കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പേരിട്ടിരിക്കുന്നത്?’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ എത്തിയത്.