23
Aug 2023
Tue
23 Aug 2023 Tue

രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി ഒല ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്1എക്‌സ്, എസ്1എക്‌സ് പ്ലസ് എന്നിങ്ങനെ രണ്ടു മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. എസ്1എക്‌സിന് 79999 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം തുടക്കവില. എസ്1എക്‌സ് പ്ലസിന് 99999 രൂപയും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2 കിലോവാട്ട്, 3 കിലോവാട്ട് എന്നിങ്ങനെ രണ്ടു ബാറ്ററി ഓപ്ഷനുകളില്‍ എസ്1എക്‌സ് ലഭ്യമാണ്. 3 കിലോവാട്ട് ബാറ്ററിയുള്ള 89999 രൂപയാണ് എക്‌സ് ഷോറൂം വില. എസ്1എക്‌സ് പ്ലസിന് 3 കിലോവാട്ട് ബാറ്ററി മാത്രമാണുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ ജൂലൈ 21 വരെയാണ് വില കുറച്ചുനല്‍കുന്നത്. ഇതിനു ശേഷം എസ്1എക്‌സ് പ്ലസിന്റെ എക്‌സ്‌ഷോറൂം വില 109999 രൂപയായി വര്‍ധിക്കുമെന്നാണ് വിവരം.

ഡിസംബര്‍ മുതലാണ് വാഹനത്തിന്റെ വിതരണം തുടങ്ങുക. 3കിലോവാട്ട് ബാറ്ററിയുള്ള മോഡലിന് 151 കിലോമീറ്ററാണ് ഒറ്റചാര്‍ജില്‍ സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 90 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് 3.3 സെക്കന്‍ഡ് കൊണ്ട് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ സ്‌കൂട്ടറിന് ശേഷിയുണ്ട്.