18
Aug 2023
Sat
18 Aug 2023 Sat

മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഡാക്കിലെ പാങ്ങോഗ് തടാകത്തിലേക്ക് ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെടിഎം 390 അഡ്വഞ്ചറാണ് രാഹുല്‍ ഗാന്ധി ഓടിച്ചത്. ഹെല്‍മറ്റും കൈയുറകളും റൈഡിങ് ബൂട്ടും ജാക്കറ്റുമൊക്കെ ധരിച്ചായിരുന്നു രാഹുലിന്റെ ബാക്ക് യാത്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നെന്ന് പിതാവ് പറഞ്ഞിരുന്ന പാങ്ങോങ് തടാകത്തിലേക്കുള്ള വഴിയില്‍ എന്ന അടിക്കുറിപ്പോടെ രാഹുല്‍ ഗാന്ധിയാണ് യാത്രയുടെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആഗസ്ത് 20നാണ് രാജീവ് ഗാന്ധിയുടെ ജന്മദിനം. ആഗസ്ത് 25വരെ രാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക