വിവാഹേതര ബന്ധം ആരോപിച്ച് ഗോത്രവിഭാഗത്തില്‍പെട്ട 21കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തിക്കുകയും ചെയ്തു. രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
|
അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വിവാഹിതയായ യുവതി ഭര്‍ത്താവിനെ വിട്ട് മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ അതൃപ്തരായ ഭര്‍തൃ മാതാപിതാക്കള്‍ ഈ വീട്ടിലെത്തി യുവതിയെ തങ്ങളുടെ ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോവുകയും വിവസ്ത്രയാക്കി നടത്തിക്കുകയായിരുന്നുവെന്നും ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. കേസിലെ മുഖ്യപ്രതിയെ പിടിക്കാന്‍ പൊലീസ് ഗ്രാമത്തില്‍ തമ്പടിക്കുകയാണെന്നും ഇതിനായി ആറംഗ സംഘത്തിന് രൂപം നല്‍കിയതായും പൊലീസ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





