കട്ടിലില്‍ നിന്ന് താഴെ വീണ സ്ത്രീയെ ഉയര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ട വീട്ടുകാര്‍ ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
|
160 കിലോഗ്രാം ഭാരമുള്ള 62കാരിയാണ് വ്യാഴാഴ്ച രാവിലെ എട്ടോടെ കട്ടിലില്‍ നിന്ന് താഴെ വീണത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ഇവര്‍ക്ക് സ്വയം നടക്കാനാവുമായിരുന്നില്ല. ഇവരെ ഉയര്‍ത്താന്‍ വീട്ടുകാര്‍ നിരവധി തവണ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റീജ്യനല്‍ ദുരന്തനിവാരണ സെല്ലിലെ ഒരു സംഘം ഉടന്‍ തന്നെ ഫ്‌ളാറ്റിലെത്തുകയും സ്ത്രീയെ ഉയര്‍ത്തി കട്ടിലില്‍ കിടത്തുകയും ചെയ്തു.
വീഴ്ചയില്‍ ഇവര്‍ക്ക് പരിക്കുകളൊന്നും ഏല്‍ക്കാതിരുന്നതിനാല്‍ വീട്ടുകാരും ഇതോടെ സന്തോഷത്തിലായി. സഹായം തേടി നിരവധി കോളുകള്‍ തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത്തരമൊരു സാഹചര്യം ആദ്യമായാണ് നേരിടുന്നതെന്ന് താനേ മുനിസിപല്‍ കോര്‍പറേഷനു കീഴിലെ ദുരന്തനിവാരണ സെല്‍ മേധാവി യാസീന്‍ തദ് വി പറഞ്ഞു. .





