16
Sep 2023
Fri
16 Sep 2023 Fri

പ്ലസ്ടു ഉണ്ടോ: കേന്ദ്രസര്‍ക്കാര്‍ നിങ്ങളെ വിളിക്കുന്നു; കേന്ദ്ര പോലീസില്‍ 7547 ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര പോലീസില്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വമ്പന്‍ അവസരമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എസ്.എസ്.സി) ഈ വര്‍ഷത്തെ ഡല്‍ഹി പോലീസ് റിക്രൂട്ട്‌മെന്റിനുള്ള ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഇത് ഒരു കേന്ദ്ര ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കുവാന്‍ അവസരമുണ്ട്. വിശദമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.

പ്രായം: 18 മുതല്‍ 25 വയസ്സ് വരെ.
(അപേക്ഷകര്‍ 1998 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.).
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

ശമ്പളം:
തുടക്കത്തില്‍ തന്നെ പ്രതിമാസം 21700 രൂപ മുതല്‍ ശമ്പളം

യോഗ്യത: പ്ലസ്ടു വിജയം
(പുരുഷന്മാര്‍ക്ക് സാധുവായ കാര്‍ െ്രെഡവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 100 രൂപ
(എസ്.സി, എസ്.ടി, സ്ത്രീ, വിമുക്ത ഭടന്‍മാര്‍ക്ക് ഫീസില്ല).

കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ https://ssc.nic.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.