22
Sep 2023
Tue
22 Sep 2023 Tue

ജിദ്ദ: തൊണ്ണൂറ്റി മൂന്നാമത് സൗദി ദേശീയ ദിനം ജിദ്ദ കേരള പൗരാവലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്റ്റംബർ 23ന് ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന പരിപാടിയിൽ ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭ അംഗങ്ങളും അവരുടെ മുഴുവൻ കുടുംബാഗങ്ങളും പരിപാടിയിൽ സംബന്ധിക്കും. ജിദ്ദയിലെ സാംസ്‌കാരിക മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയുടെ ഭാഗമാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

77ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ചിത്രരചന മൽത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രശംസാപത്രവും വിജയികൾക്കുള്ള മെഡലുകളും ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും. ചിത്രരചനയിൽ പങ്കാളികളായ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

സൗദി ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പാരിപാടിയിൽ ദേശിയദിന സന്ദേശം, വിവിധ കലാ സംഗീത പാരിപാടികൾ, ദേശിയദിന ക്വിസ്, കേക്ക് വിതരണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടികൾ രാത്രി 11:30 വരെ ഉണ്ടായിരിക്കുമെന്ന് ജിദ്ദ കേരള പൗരാവലി ഇവെന്റ് മാനേജ്‌മെന്റ് പ്രതിനിധികളായ അസ്‌ഹാബ് വർക്കല, റാഫി ബീമാപള്ളി, നൗഫൽ വണ്ടൂർ, സുബൈർ വയനാട്, വീരാൻകുട്ടി കൊയിസൻ, ഷമീർ നദ്‌വി (പി ആർ ആന്റ് മീഡിയ) എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു