30
Sep 2023
Wed
30 Sep 2023 Wed

ബിദുർ: എരുമകളെയും പശുക്കിടാവിനെയും മോഷ്ടിച്ച കുറ്റത്തിന് പ്രതി 58 വർഷത്തിന് ശേഷം അറസ്റ്റിൽ. കർണാടക- മഹാരാഷ്ട്ര അതിർത്തിഗ്രാമമായ മെഹകറിലെ ഗണപതി മിത്തൽ ആണ് പിടിയിലായത്. ഇപ്പോൾ 78 വയസുള്ള പ്രതിക്ക് സംഭവം നടക്കുമ്പോൾ 20 ആയിരുന്നു പ്രായം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1965ലാണ് കേസ് നടന്നത്. രണ്ട് എരുമകളും ഒരു പശുക്കിടാവുമാണ് മോഷണം പോയത്. കേസിൽ കൂട്ടു പ്രതിയായ കൃഷ്ണചന്ദാർ 2006ൽ മരണപ്പെട്ടിരുന്നു. പശുക്കളെ മോഷ്ടിച്ച കുറ്റത്തിന് ആ സമയത്തു തന്നെ പ്രതികളെ പിടികൂടുകയും ഉടമയ്ക്ക് പശുക്കളെ കൈമാറുകയും ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പഴയ കേസുകളിലെ പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസ് ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.