14
Sep 2023
Sat
14 Sep 2023 Sat

ഡിഗ്രിക്കാര്‍ക്ക് റിസര്‍വ് ബാങ്കില്‍ ജോലി: ശമ്പളം 55,700 വരെ; അസിസ്റ്റന്റ് വിജ്ഞാപനം പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കില്‍ ജേലി നേടുകയെന്നത് തൊഴിലന്വേഷകരായ ഏത് ഉദ്യോഗാര്‍ഥികളുടെയും സ്വപ്‌നമാണ്. അത്തരക്കാര്‍ക്ക് സുവര്‍ണാവസരം ഒരുക്കി അസിസ്റ്റന്റ് തസ്തികയിലേക്ക് റിസര്‍വ് ബാങ്ക് അപേക്ഷക്ഷണിച്ചു. കേരളത്തിലും ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ ഇവയാണ്.

മൊത്തം 450 ഒഴിവുകളാണുള്ളത്.

തസ്തിക: അസിസ്റ്റന്റ്

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഒക്ടോബര്‍ 4

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ആണ് ഒഴിവുകള്‍ ഉള്ളത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് 20 വയസ്സിനും 28 വയസ്സിനും ഇടയിലാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 33 വയസ്സ് വരെയും, ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ്സ് വരെയും ആണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്.

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടറില്‍ വേര്‍ഡ് പ്രസ് ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം
ഉദ്യോഗാര്‍ത്ഥികള്‍ ഏത് സംസ്ഥാനത്തിലെ ഒഴിവുകളിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തുടക്ക ശമ്പളം 20700 രൂപ ആയിരിക്കും. പരമാവധി 55700 വരെയാണ് സാലറി. ശമ്പളത്തിന് പുറമേ 15% വീട് അലവന്‍സ് ആയി ലഭിക്കുന്നതാണ്.

ibpsonline.ibps.in/rbiaaaug23/ എന്ന ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.