01
Sep 2023
Mon
01 Sep 2023 Mon

രാജസ്ഥാനില്‍ 26 വിരലുകളുമായി കുഞ്ഞ് പിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി പിറന്ന കുഞ്ഞ് വിസ്മയമാകുന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം പറയുന്നത്.

25കാരിയായ സര്‍ജു ദേവിയാണ് അമ്മ എട്ടാം മാസത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുമുള്ള ദോഷമൊന്നുമില്ലെന്നും എന്നാല്‍ ഇത് ജനിതക വൈകല്യമാണെന്നും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോ.ബി.എസ്.സോണി പറഞ്ഞു.

അതേസമയം, കുഞ്ഞിന്റെ ജനനത്തില്‍ കുടുംബം ആഹ്ലാദത്തിലാണെന്നും അവളെ ധോലഗര്‍ ദേവിയുടെ അവതാരമായി കണക്കാക്കുകയാണെന്നും അമ്മയുടെ സഹോദരന്‍ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് ഗോപാല്‍ ഭട്ടാചാര്യ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ഹെഡ് കോണ്‍സ്റ്റബിളാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക