|
മംഗളൂരു: പരസ്ത്രീ ബന്ധം ആരോപിച്ച് യുവതി ഭര്‍ത്താവിന്റെ മുഖത്ത് മുളക് പൊടി കലക്കിയ തിളച്ച വെള്ളം തൂവിയതായി പരാതി. കടപാടിക്കടുത്ത മണിപുരയില്‍ മുഹമ്മദ് ആസിഫ് (22) ആണ് അക്രമത്തിന് ഇരയായത്.
യുവാവ് കൗപ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങിനെ:11 മാസം മുമ്പായിരുന്നു ഹുസൈന്‍ -മൈമൂന ദമ്പതികളുടെ മകള്‍ അഫ്‌റീനും താനും തമ്മിലുള്ള വിവാഹം. ഒന്നര മാസം മാത്രം തന്റെ വീട്ടില്‍ നിന്ന ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. താനും അവിടേക്ക് താമസം മാറ്റി.
തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുക പതിവാണ്. ഞായറാഴ്ച വൈകുന്നേരം 6.45 ഓടെ താന്‍ കുളിക്കുമ്പോള്‍ ഭാര്യ വാതിലില്‍ മുട്ടി. തുറന്നയുടന്‍ തിളക്കുന്ന മുളക് വെള്ളം തൂവി. ഇടതു കവിളും ശരീരത്തിന്റെ ഇടത് ഭാഗങ്ങളും പൊള്ളി നീറി. നിലവിളിച്ച് പുറത്തേക്ക് ഓടിയ തന്നെ ഭാര്യയും മാതാപിതാക്കളും മുറിയില്‍ അടച്ചിട്ടു. അയല്‍ക്കാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്’
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





