03
Sep 2023
Wed
03 Sep 2023 Wed

വനിതാ ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച, സോണിയാ ഗാന്ധിയും സ്മൃതി ഇറാനിയും സംസാരിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായി കൊണ്ടുവന്ന വനിത സംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭയില്‍ ചര്‍ച്ചക്ക് പുറമെ ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.

ഇന്നലെയാണ് വനിത ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക