11
Sep 2023
Fri
11 Sep 2023 Fri

ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ഫോണുകളുടെ വില്‍പ്പനയ്ക്ക് ഇന്ത്യയില്‍ തുടക്കമായി. ഇന്ത്യയടക്കം 40ഓളം രാജ്യങ്ങളിലാണ് ഐഫോണ്‍ 15 സീരിസില്‍ പെട്ട നാലു ഫോണുകളുടെ വില്‍പ്പനയ്ക്ക് തുടക്കമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐഫോണ്‍ 15സ ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയാണ് 15 സീരീസിലെ ഫോണുകള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്നു സ്റ്റോറേജ് ശേഷികളിലും പിങ്ക്, യെല്ലോ, ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ അഞ്ചു നിറങ്ങൡും ലഭ്യമാണ്.

ഐഫോണ്‍ 15(128ജിബി)ന് 79900 രൂപയാണ് വില. ഐഫോണ്‍ 15 പ്ലസിന്(128 ജിബി) 89900 രൂപ, ഐഫോണ്‍ 15 പ്രോ(128 ജിബി)134900 രൂപ, ഐഫോണ്‍ പ്രോ മാക്‌സ്(256 ജിബി)159900 രൂപ എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ വില.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക