കോഴിക്കോട് ജില്ല ത്രോ ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ജൂനിയര്‍ ത്രോ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കറ്റ് ലെവന്‍സ് ജേതാക്കളായി. ഗവണ്മെന്ഡ് വിഎച്ച്എസ്എസ് മേപ്പയൂര്‍ റണ്ണേഴ്സും ആയി. സിഎം സിറ്റി സ്പോര്‍ട്സ് ക്ലബ് മൂന്നാം സ്ഥാനം നേടി.
|
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ആന്റണി സ്പോര്‍ട്സ് ക്ലബ് വടകര ഒന്നാം സ്ഥാനവും സെന്റ് ആന്റണി ഗേള്‍സ് സ്കൂള്‍ വടകര രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിന് സംസ്ഥാന സ്പോര്‍ട്സ് അംഗം ടി എം അബ്ദുറഹിമാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ടെന്നീസ് വോളി ബോള്‍ അസോസിയേഷന് പ്രസിഡന്റ് വി പി അബ്ദുല്‍ കരീം ട്രോഫികള്‍ വിതരണം ചെയ്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ പി ഷഫീഖ് എ കെ മുഹമ്മദ് അഷ്റഫ്, സി ടി ഇല്യാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സൈക്ലിങ് അസോസിയേഷന് സെക്രട്ടറി ശ്രീജികുമാര്‍ പൂനൂര് സ്വാഗതവും ജില്ലാ ത്രോ ബോള്‍ അസോസിയേഷന് സെക്രട്ടറി ആദര്‍ശ് യു കെ നന്ദിയും പറഞ്ഞു.


