17
Oct 2023
Tue
17 Oct 2023 Tue

24 മണിക്കൂറിനുള്ളില്‍ 12 നവജാതശിശുക്കളടക്കം 24 പേര്‍ മരിച്ച മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 7 രോഗികള്‍ കൂടി മരിച്ചു. ഇതോടെ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രോഗികളുടെയും നവജാതശിശുക്കളുടെയും കൂട്ടമരണം നടക്കുന്നത്. 71ഓളം രോഗികള്‍ കൂടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃക്കരോഗികളും പാമ്പ് കടിച്ചെത്തിയവരും ഹൃദ്രോഗികളുമാണ് മരിച്ച മുതിര്‍ന്നവരില്‍ കൂടുതലെന്നും മരുന്നിന്റെയും ജീവനക്കാരുടെയും കുറവാണ് കൂട്ടമരണങ്ങള്‍ക്കു കാരണമെന്നുമാണ് ആശുപത്രി ഡീന്‍ ഡോ. ശ്യാമറാവു വകോഡിന്റെ വാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക