10
Oct 2023
Thu
10 Oct 2023 Thu

കെ.ടി.ബി- സഫാ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ കെ.ടി മുഹമ്മദ് അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: കെ.ടി.ബി- സഫാ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ മേലാറ്റൂര്‍ സ്വദേശിയായ കെ.ടി മുഹമ്മദ് എന്ന മാനുഹാജി(90) അന്തരിച്ചു. മേലാറ്റൂര്‍ ഇര്‍ഷാദ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍, അല്‍ മ്ദ്രസത്തുല്‍ ഇസ്‌ലാമിയ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ: പാറക്കല്‍ ആമിന, വെള്ളിയഞ്ചേരി. മക്കള്‍: സഫാ ഗ്രൂപ് മാനേജിങ് ഡയരക്ടറും മീഡിയാവണ്‍ ടി.വി ഡയരക്ടറുമായ സലാം മേലാറ്റൂര്‍. സഫാഗ്രൂപ് ഡയരക്ടര്‍മാരായ മുസ്തഫ, ഹംസ, ഉസ്മാന്‍, അബ്ദുല്‍ കരീം, അബ്ദുന്നാസിര്‍ (മാര്‍ക്കറ്റിംഗ്), മുഹമ്മദ് ഹനീഫ, റംല.
മരുമക്കള്‍: മുഹമ്മദലി വലിയതൊടി കുന്നക്കാവ് (ന്യൂ പോപ്പുലര്‍ പെയിന്റ്‌സ്), സൈനബ മലപ്പുറം, ഹബീബ ഏപ്പിക്കാട്, അസ്മ ശാന്തപുരം, നൂര്‍ജഹാന്‍ കരുവാരകുണ്ട്, റാഹേല്‍ പൂപ്പലം, സമീറ കുന്നപ്പള്ളി, റംല വേങ്ങൂര്‍.

ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന് മേലാറ്റൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക