21
Oct 2023
Thu
21 Oct 2023 Thu

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് Kerala State Organ Tissue Transplant Organisation(K-SOTO) അംഗീകാരം ലഭിച്ചതോടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അംഗീകാരം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമാണ് K SOTO.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ത ബന്ധമുള്ള വൃക്കദാതാക്കളെയാണ് പ്രധാനമായും ഈ പരിപാടിയിലൂടെ വൃക്ക മാറ്റിവയ്ക്കുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ളത്. കെടാവര്‍ ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെ മറ്റുതരത്തിലുള്ള ദാതാക്കളെയും പരിഗണിക്കും. രജിസ്‌ട്രേഷന്‍ താല്പര്യമുള്ളവര്‍ കോ ഓഡിനേറ്ററെ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 8891924136.
നെഫ്രോളജി വിഭാഗത്തില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഒപി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ ആശുപ്രതി സൂപ്രണ്ട് ഡോ ഷാഹിര്‍ഷാ അറിയിച്ചു.

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ സ്ഥാപനമാണ് എറണാകുളം ജനറല്‍ ആശുപത്രി. ആരോഗ്യവകുപ്പിന്റെ കീഴില്‍ ആദ്യത്തെ സ്ഥാപനവും ആണ്. പദ്ധതി നേതൃത്വം നല്‍കുന്നത് യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വി. മധു എന്നിവര്‍ ചേര്‍ന്നാണ്. KASP സൗകര്യമുള്ളവര്‍ക്ക് അതിലൂടെ സൗജന്യ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപ്രതി സൂപ്രണ്ട് അറിയിച്ചു.