ബെംഗളൂരു: കോറമംഗലയില്‍ നാലുനില കെട്ടിടത്തിന് തീപ്പിടിച്ചു. കെട്ടിടത്തിലെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പബ്ബില്‍ നിന്നാണ് തീപ്പടര്‍ന്നത്. കാര്‍ ഷോറൂമുള്‍പ്പെടെ കത്തിനശിച്ചു. തീപ്പിടത്തില്‍നിന്ന് രക്ഷപ്പെടാന്‍ നാലാം നിലയില്‍നിന്ന് ചാടിയ ആളുടെ ആരോഗ്യനില ഗുരുതരമാണ്. പബ്ബിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആറു യൂണിറ്റ് അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ കാര്‍ ഷോറൂമിന് പുറമേ ഒരു ജിമ്മും പ്രവര്‍ത്തിക്കുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. തീപ്പിടിച്ചത്തോടെ പരിഭ്രാന്തിയിലായ യുവാവാണ് നാലം നിലയില്‍നിന്ന് താഴേക്ക് എടുത്ത് ചാടിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





