09
Oct 2023
Fri
09 Oct 2023 Fri

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. അദ്ദേഹത്തിന്റെ ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കുന്നുണ്ട്.
പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതൽ വിഎസ് വിശ്രമജീവിതത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1923 ല്‍ പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദൻ ജനിക്കുന്നത്.പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധയില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. 17ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. കോഴിക്കോട് വെച്ച് നടന്ന പാര്‍ട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തില്‍ ആലപ്പുഴയുടെ പ്രതിനിധിയായി വിഎസ് പങ്കെടുത്തു.

1952ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷണല്‍ സെക്രട്ടറി, 1956ല്‍ ജില്ലാ സെക്രട്ടറി, 1959ല്‍ ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. 1964ല്‍ സിപിഐ പിളര്‍ന്ന് സിപിഐഎം രൂപം കൊണ്ടപ്പോള്‍, പുതിയ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായി വിഎസ് മാറി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക